ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം
മലപ്പുറം: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തെന്ന പരാതിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരേ നടപടിയെടുത്തതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ രൂപപ്പെട്ട വിഭാഗീയത പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടി നടപടിയെടുത്ത ജില്ലാ ജനറല്‍ സെക്രട്ടറിക്ക് പകരക്കാരനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ജോലി വാഗ്ദാനം നടത്തി യുവാക്കളില്‍ നിന്നും പണം തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ രശ്മില്‍നാഥിനെ കഴിഞ്ഞ മാസം 21ന് പാര്‍ട്ടി ചുമതലകളില്‍നിന്നും നീക്കിയത്.
രശ്മില്‍നാഥിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേരിതിരിവുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദമാണ് നപടിയെടുക്കാന്‍ കാരണമെന്നാണ് ആക്ഷേപം. അദ്ദേഹത്തിനു പറമേ വേറെയും നേതാക്കല്‍ പങ്കാളികളായ സംഭവത്തില്‍ രശ്മില്‍നാഥിന്റെ മേല്‍ മാത്രം കുറ്റം ചുമത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ബാങ്ക് പരീക്ഷ എഴുതിയ യുവാവിന് റാങ്ക് ലിസ്റ്റില്‍ പേരുള്‍പ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. മഞ്ചേരി നറുകര സ്വദേശിയില്‍ നിന്ന് പണം വാങ്ങിയതു സംബന്ധിച്ച് രശ്മില്‍നാഥിനെതിരേ പൊലിസില്‍ പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ ചില സംസ്ഥാന നേതാക്കള്‍ക്കും ബന്ധമുള്ളതായി ആരോപണമുയര്‍ന്നു.
ഇക്കാര്യത്തിലുണ്ടായ സംഘടനാ നടപടി ഏകപക്ഷീയമായെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആക്ഷേപം. കോഴവിവാദത്തില്‍ ജില്ലാ നേതാക്കള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെയാണ് രശ്മില്‍ നാഥിനെതിരേ നടപടിയെടുത്തിട്ടുള്ളത്.
അഴിമതിയുടെ നാണക്കേടില്‍ നിന്നും മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടപടിയെടുത്തതെങ്കിലും അത് ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ശക്തിപ്പെടുത്തുകയായിരുന്നു.
രശ്മില്‍നാഥിനെതിരേ നടപടിയുണ്ടായതിനു തൊട്ടുപിറകേ ബി.ജെ.പിയുടെ രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."