ഗുരുവായൂര്‍ കിഴക്കേ നടയില്‍ റോഡിന്റെ നടുവില്‍ വന്‍ ഗര്‍ത്തം
ഗുരുവായൂര്‍ : ഗുരുവായൂര്‍ കിഴക്കേ നടയില്‍ റോഡിന്റെ നടുവില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു . കനിഷ്‌ക്ക ജംഗ്ഷനില്‍ നിന്ന് ഇന്നര്‍ റിംഗ് റോഡിലേക്ക് പോകുന്ന റോഡില്‍ ദേവസ്വം പാര്‍ക്കിംഗ് ഗൗണ്ടിന്റെ കവാടത്തിന് മുന്നിലാണ് വലിയ ഗര്‍ത്തം രൂപപെട്ടത് . അടിയില്‍ നിന്നും മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് റോഡ് ഇടിയുകയായിരുന്നു . ഗുരുവായൂര്‍ അഴുക്കു ചാല്‍ പദ്ധതി ഭാഗികമായി കമ്മീഷന്‍ ചെയ്യാനുള്ള കഠിന ശ്രമിത്തിനിടെ ഭൂരിഭാഗം മാന്‍ ഹോളുകളിലും ചോര്‍ച്ച കണ്ടെത്തി. മഴക്കാലത്ത് ഭൂമിക്കടിയില്‍ നിന്ന് ഇവിടുത്തെ മാന്‍ ഹോളിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു .
കഴിഞ്ഞ ഒരു മാസത്തോളം ഇവിടുത്തെ മാന്‍ ഹോളിന്റെ ചോര്‍ച്ച അടക്കുന്ന പണി നടന്നു വരികയായിരുന്നു . വലിയ മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് മാന്‍ ഹോളിലെ വെള്ളം അടിച്ച് കളഞ്ഞിരുന്നത് . മാന്‍ ഹോളിലെ ചോര്‍ച്ചയില്‍ കൂടെ വെള്ളത്തോടൊപ്പം മണ്ണും മാന്‍ ഹോളില്‍ നിറഞ്ഞു . ഒരു കൈവണ്ടി നിറയെ മണ്ണാണ് ഈ മാന്‍ ഹോളില്‍ നിന്നും മാത്രം പുറത്തു എടുത്തത് . ഓണതലേന്നാണ് ഇവിടുത്തെ പണി നിറുത്തി ജീവനക്കാര്‍ പോയത് . ഇന്ന് രാവിലെയാണ് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് കണ്ടെത്തിയത് . മാന്‍ഹോളുകളിലെ ചോര്‍ച്ച ശരിയായ വിധം അടക്കാതെ അഴുക്ക് ചാല്‍ പദ്ധതി കമ്മീഷന്‍ ചെയ്താല്‍ ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിച്ചു കുളിക്കാന്‍ കൂടി പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുക .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."