HOME
DETAILS

കാരിക്കോട്- വെള്ളിയാമറ്റം റോഡ് ആധുനിക ടാറിങ്ങിന് നടപടിയായി

  
backup
September 08 2017 | 08:09 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1

 

തൊടുപുഴ: കിഴക്കന്‍ മേഖലയിലെ പ്രധാന റോഡായ കാരിക്കോട്- വെള്ളിയാമറ്റം റോഡ് റീ ടാര്‍ ചെയ്യാന്‍ നടപടിയായി. അഞ്ചുകോടി രൂപ ചെലവിട്ട് കാരിക്കോട് മുതല്‍ ആലക്കോട് ജങ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ ടാറിങ് നടത്താന്‍ ടെന്‍ഡര്‍ നടപടിയായിക്കഴിഞ്ഞു. കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായ റോഡ് നന്നാക്കാനുള്ള നടപടികള്‍ മഴ മാറിയാല്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
തകര്‍ന്ന റോഡിലുടെ ജീവന്‍ പണയം വെച്ചാണ് ഇരുചക്രവാഹനയാത്രക്കാര്‍ സഞ്ചരിച്ചിരുന്നത്. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ വന്‍ഗട്ടറുകളില്‍ വീണ് ആക്‌സില്‍ ഒടിയുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഏറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ പല പദ്ധതികളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, അതൊന്നും പിന്നീട് യാഥാര്‍ഥ്യമായില്ല.
പതിവുപോലെ എല്ലാ വര്‍ഷവും താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് അധികൃതര്‍ തടിതപ്പിയിരുന്നത്. എന്നാല്‍, മഴക്കാലമാകുന്നതോടെ റോഡ് തകരും. ഇതായിരുന്നു അവസ്ഥ. ഒരുവര്‍ഷമായി റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട നിലയിലായിരുന്നു. ഇതോടെ ഇളംദേശം, പന്നിമറ്റം, കലയന്താനി, വെട്ടിമറ്റം, പൂച്ചപ്ര തുടങ്ങി കിഴക്കന്‍ പ്രദേശത്തേക്കുള്ള യാത്ര ദുരിതമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിലവില്‍ ഈ പാതയുടെ നിര്‍മാണ ചുമതല. ചെറുതോണി- കുരുതിക്കളം- വെള്ളിയാമറ്റം വഴി ഈ നിര്‍ദിഷ്ട പാതയുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയിരുന്നു. റോഡ് നിര്‍മാണത്തിന് 119 കോടി രൂപയോളം അനുവദിക്കുകയും ചെയ്തു. എന്നാല്‍, വളവുകള്‍ നിവര്‍ത്തി റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചതോടെ നിര്‍മാണത്തിന് തടസം നേരിട്ടു. പിന്നീട് ഇപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago