മുഷ്താഖ് അവാര്‍ഡ് സുപ്രഭാതം ഫോട്ടോഗ്രാഫര്‍ പി.പി. അഫ്താബിന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുപ്രഭാതം മലപ്പുറം ഫോട്ടോഗ്രാഫര്‍ പി.പി.അഫ്താബിന്. പഴയകാല സ്‌പോര്‍ട്‌സ് ലേഖകന്‍ പി.എ മുഹമ്മദ്‌കോയയെന്ന മുഷ്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുഷ്താഖ് ജേര്‍ണലിസം അവാര്‍ഡിന് മലയാള മനോരമ കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ ജയന്‍ മേനോനും അര്‍ഹനായി.
അഫ്താബ് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പഠനത്തിനു ശേഷം കേരള കൗമുദിയില്‍ ഫോട്ടോഗ്രാഫറായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചു. രണ്ടര വര്‍ഷം കേരള കൗമുദിയില്‍ ജോലി ചെയ്ത ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ മലപ്പുറം യൂണിറ്റില്‍ ഫോട്ടോഗ്രാഫറായി. കഴിഞ്ഞ മുന്നു വര്‍ഷമായി സുപ്രഭാതത്തില്‍ ജോലി ചെയ്തു വരുന്നു. ഈ ചെറിയ കാലയളവിനുള്ളില്‍ തന്നെ 2016ല്‍ അസമില്‍ നടന്ന സാഫ് ഗെയിംസ്, ഈ വര്‍ഷം ഒഡീഷയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റ്, ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് മീറ്റ, സംസ്ഥാന സ്‌കൂള്‍ കായികോത്സവം തുടങ്ങിയവ കവര്‍ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.
പിതാവ്.അലവിക്കുട്ടി. മാതാവ്. കെ.മുംതാസ് . മന്‍ഷൂബയാണ് ഭാര്യ. നോഷി മുംതാസാണ് ഏകമകള്‍.
[caption id="attachment_419437" align="alignnone" width="1280"] അവാര്‍ഡിന് അര്‍ഹമായ ചിത്രം[/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."