ഭീകരപ്രവര്‍ത്തനത്തിന് സഹായം:പാകിസ്താന്റെ ഏറ്റവും വലിയ ബാങ്കിന് യു.എസില്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സഹായം ചെയ്തു നല്‍കുന്നെന്ന സംശയത്തെ തുടര്‍ന്ന് പാകിസ്താന്റെ ഏറ്റവും വലിയ ബാങ്കിന് യു.എസില്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം.
40ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഹബീബ് ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖ അടച്ചുപൂട്ടാനാണ് യു.എസ് ബാങ്കിങ് റെഗുലേറ്റര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബാങ്കിനുമേല്‍ 225 മില്യണ്‍ യു.എസ് ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു.
1978 മുതലാണ് ഹബീബ് ബാങ്ക് യു.എസില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് യു.എസ് ബാങ്കിങ് അധികൃതര്‍ ഹബീബ് ബാങ്കിന് നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഹബിബ് ബാങ്കിലൂടെ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആശങ്കകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കൃത്യമായി പരിശോധന നടത്താതെ കുറഞ്ഞത് 13,000 ഇടപാടുകള്‍ ബാങ്ക് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."