മെക്‌സിക്കോയില്‍ നൂറ്റാണ്ടിലെ വലിയ ഭൂചലനം; 15 പേര്‍ മരിച്ചു
പിജിജിയാപ്പാന്‍: മെക്‌സിക്കോയുടെ ദക്ഷിണ മേഖലയില്‍ വന്‍ ഭൂകമ്പം. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലുതായി കണക്കാക്കുള്ള ഭൂകമ്പത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. അതേസമയം, 8.2 തീവ്രതയാണെന്നാണ് പ്രസിഡന്റ് എന്റിക്കോ പെനാ നീറ്റോ പറഞ്ഞത്. മെക്‌സിക്കോയില്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. 1985 ലാണ് ഇതിനു മുമ്പ് ഇത്രയും വലിയ ഭൂകമ്പമുണ്ടായത്. അന്ന് നാലു സ്റ്റേറ്റുകളിലുണ്ടായ ഭൂചലനത്തില്‍പ്പെട്ട് ആയിരങ്ങള്‍ മരിച്ചിരുന്നു.
മെക്‌സിക്കോയുടെ പ്രധാന നഗരമായ പിജിജിയാപ്പാനില്‍ നിന്ന് 123 കിലോ മീറ്റര്‍ മാറിയുള്ള സ്ഥലത്താണ് പ്രകമ്പനത്തിന്റെ ഉറവിടം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ രണ്ടു കുട്ടികളും പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."