''ഒരുപക്ഷെ, മോദിക്ക് പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇഷ്ടമില്ലായിരുന്നേക്കാം''- നോട്ട് നിരോധനത്തില്‍ പരിഹാസവുമായി രാഹുല്‍
ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ''എങ്ങനെയാണ് നോട്ട് നിരോധനമെന്ന ഐഡിയ മോദിയുടെ മനസ്സിലെത്തിയതെന്ന് ആര്‍ക്കും അറിയില്ല, ആര്.ബി.ഐക്ക് അറിഞ്ഞിട്ടില്ല, സാമ്പത്തിക മേധാവിക്ക് അറഞ്ഞിട്ടില്ല, രഘുരാം രാജനു പോലും അറിഞ്ഞില്ല''- രാഹുല്‍ ഗാന്ധി പറഞ്ഞു.
''ഒരുപക്ഷെ, മോദിക്ക് പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇഷ്ടമില്ലായിരുന്നേക്കാം''- അദ്ദേഹം പരിഹസിച്ചു. നോട്ട് നിരോധത്തിന്റെ പേരില്‍ എന്തെങ്കിലും ലോജിക് ഇല്ലാതിരിക്കില്ലെന്നു വിചാരിച്ചാണ് ജനങ്ങള്‍ വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
90 ശതമാനം കള്ളപ്പണവും ഭൂമി, സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ്, സ്വിസ്സ് ബാങ്കുകള്‍ എന്നിവിടങ്ങളിലാണ്. പക്ഷെ, അദ്ദേഹത്തിന് വേണ്ടത് 90 ശതമാനമല്ല, ബാക്കിയുള്ള 10 ശതമാനമാണ്.
''മോദിയുടെ നോട്ട് നിരോധത്തിന്റെ 'വിജയം' എന്നത്, എല്ലാ കള്ളന്മാര്ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്കി എന്നുള്ളതാണ്''- രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."