ബലിമാംസം വിതരണം ചെയ്തത് മൂന്ന് കോടി ദരിദ്രര്‍ക്ക്
മക്ക: ഹജ്ജിനൊടനുബന്ധിച്ച് നടന്ന ബലിയറുക്കലിന്റെ മാംസം മൂന്നു കോടി ദരിദ്രര്‍ക്ക് വിതരണം ചെയ്തതായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു കോടി ദരിദ്രര്‍ക്ക് ഇത് ഉപകരിച്ചതായി ഐ.ഡി.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികളടക്കം ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 27 രാജ്യങ്ങളിലെ ദരിദ്രര്‍ക്കായിരുന്നു പ്രധാനമായും വിതരണം ചെയ്തിരുന്നത്.
ബലിമാംസ പദ്ധതിക്കായുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് ബലിമാംസ വിതരണം നടക്കുന്നത്. ബാങ്കിന് കീഴിലുള്ള 'അദാഹി' പദ്ധതി പ്രകാരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ബലിമാംസ വിതരണം നടത്തിയത്. ഈ വര്‍ഷം 450 റിയാലായിരുന്നു കൂപ്പണ്‍ വില. ആദ്യകാലങ്ങളില്‍ ഹജ്ജിനെത്തുന്നവരില്‍ ബലിയറുക്കുന്നവര്‍ തന്നെ മാംസം കൊണ്ട് പോകാറായിരുന്നു പതിവ്. എന്നാല്‍ ബാക്കി വരുന്ന മാംസം ഇവിടെ തന്നെ അവശേഷിക്കുന്നത് വര്‍ധിച്ചതോടെയാണ് പുതിയ പദ്ധതിയുമായി സഊദി ഭരണകൂടം 2000 ത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്രര്‍ക്ക് ബലിമാംസം കയറ്ററി അയക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇസ്‌ലാമിക് ബാങ്കിന് കീഴില്‍ ബലിയാക്കുന്നതിനും സംസ്‌കാരണത്തിനുമായി പ്രത്യേകം പദ്ധതികള്‍ തന്നെ നടപ്പിലാക്കുന്നുണ്ട്. ബലിയറുക്കലിന്റെയും സംസ്‌കരണത്തിന്റെയും ശേഷം ഏകദേശം അഞ്ഞൂറ് ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. ഇത് സംസ്‌കരിച്ചു വളമായി മാറ്റുകയും നെയ്യ് സംസ്‌കരിച്ചു വിവിധയിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന പദ്ധതിയും നടന്നു വരുന്നത് ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന് കീഴിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."