HOME
DETAILS
MAL
സെന്‍കുമാറിനെതിരായ കേസില്‍ വിധി 14ന്
backup
September 09 2017 | 01:09 AM
തിരുവനന്തപുരം: പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ വിധി പറയുന്നത് ഈ മാസം 14 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്.
പൊലിസ് മേധാവി, ഗതാഗത കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ചപ്പോള്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് കേസ്. പൊലിസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. സെന്‍കുമാറിനെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."