വാഹനാപകടത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ മരണം; മലയാളി നഴ്സിന് രണ്ടര വര്‍ഷം തടവ്
മെല്‍ബണ്‍: അശ്രദ്ധമായി വാഹനമോടിച്ച് ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനിടയാക്കിയ കേസില്‍ മലയാളി നഴ്സിന് ആസ്ത്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസാണ് ആസ്ത്രേലിയന്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ ആഷ്ലി എന്ന ആസ്ത്രേലിയക്കാരിയുടെ കാറുമായാണ് കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് 28 ആഴ്ച ഗര്‍ഭിണിയായിരുന്നു ആഷ്ലി. ഇടിയുടെ ആഘാതത്തില്‍ ആഷ്ലിയുടെ വയറിനു മുകളില്‍ സീറ്റ് ബെല്‍റ്റ് മുറുകി. തുടര്‍ന്ന് ആഷ്ലിയെ അടിയന്തര ഓപറേഷനു വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടുദിവസത്തിനകം കുഞ്ഞ് മരിക്കുകയായിരുന്നു. തുടര്‍ന്ന്, അപകടത്തിന്റെ ആഘാതമാണു കുഞ്ഞിന്റെ മരണകാരണമെന്നു കണ്ടെത്തുകയും ചെയ്തു. 15 മാസം ശിക്ഷയനുഭവിച്ച ശേഷം മാത്രമേ ഡിംപിളിന് പരോള്‍ ലഭിക്കുകയുള്ളൂ.
ആസ്ത്രേലിയയില്‍ സ്ഥിരതാമസക്കാരിയാണ് ഡിംപിള്‍. 2012ലാണ് ഡിംപിളും ഭര്‍ത്താവും ആസ്ത്രേലിയയിലേക്കു കുടിയേറിയത്. ഇവര്‍ക്ക് മൂന്നുവയസുകാരനായ ഒരു മകനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."