HOME
DETAILS
MAL
യു.എസ് ഓപണ്‍: നദാല്‍ ഫൈനലില്‍
backup
September 09 2017 | 02:09 AM
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ടിന്‍ ഡെല്‍ പെട്രോയെയാണ് നദാല്‍ കീഴടക്കിയത്.
സ്‌കോര്‍ 4-6,6-0,6-3,6-2. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സിനെയാണ് നദാല്‍ നേരിടുക. രണ്ട് മണിക്കൂര്‍ 30 മിനിറ്റ് നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് നദാല്‍ ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇത് നാലാം തവണയാണ് നദാല്‍ യു.എസ് ഓപണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."