മെക്‌സികോ ഭൂചലനം: മരണം 61 ആയി
ഗ്വാട്ടിമാല സിറ്റി: തെക്കന്‍ മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. 200ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മെക്‌സികോയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് അധികൃതര്‍ അറിയിച്ചു.
നൂറുകണക്കിന് കെട്ടിടങ്ങളാണ് ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞത്. പലരും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. തലസ്ഥാന നഗരിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ആഞ്ഞടിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഭൂകമ്പത്തില്‍ മെകിസികോ വിറച്ചത്. ആയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും 156 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂകമ്പം 90 സെക്കന്‍ഡ് നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതേ തുടര്‍ന്നു യു.എസ് ജിയോളജിക്കല്‍ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."