അഡ്വ. ശൈലജയുടെ ഔദ്യോഗിക പദവികള്‍ റദ്ദ് ചെയ്യാന്‍ നീക്കം
പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുമായ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പയ്യന്നൂരിലെ അഭിഭാഷക കെ.വി ശൈലജയുടെ ഔദ്യോഗിക പദവികള്‍ റദ്ദ് ചെയ്യാന്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് ജില്ലാ ജഡ്ജ് കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി ആസാദിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കേസന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ രാവിലെയോടെ അന്വേഷണ സംഘം ജില്ലാ കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയിലെ മീഡിയേറ്റര്‍ പദവിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ശൈലജ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് പ്രത്യേക അധികാര പരിധിയില്‍ കോടതി തുടര്‍നടപടിയിലേക്ക് നീങ്ങുന്നത്. സ്വത്ത് തട്ടിയെടുത്ത കേസില്‍ ശൈലജയുടെ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകയുടെ കുറ്റകരമായ പ്രവൃത്തികള്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനുള്ള സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ ഇത്രയും കാലം കൈകാര്യം ചെയ്ത ഔദ്യോഗിക പദവികള്‍ റദ്ദ് ചെയ്യാന്‍ നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."