കോടിയേരിയുടെ ജാഥ ഒക്ടോബര്‍ നാലുമുതല്‍ ജില്ലയില്‍
കണ്ണൂര്‍: വര്‍ഗീയവിരുദ്ധ മതേതര ജനാധിപത്യ മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഒക്ടോബര്‍ നാലുമുതല്‍ ആറു വരെ ജില്ലയില്‍ പര്യടനം നടത്തും. ഒക്ടോബര്‍ 4ന് നാലുമണിക്ക് പയ്യന്നൂര്‍, 5ന് കല്ല്യാശേരി, 6ന് തളിപ്പറമ്പ്, അഞ്ചിന് രാവിലെ 10ന് ഇരിക്കൂര്‍, 11ന് മട്ടന്നൂര്‍, 3ന് ധര്‍മ്മടം, 4ന് കൂത്തുപറമ്പ്, 5ന് തലശ്ശേരി, 6ന് കണ്ണൂര്‍ എന്നിവിടങ്ങളിലും ആറിന് രാവിലെ 10ന് പേരാവൂരിലും സ്വീകരണം നല്കാന് ജില്ലാ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ജില്ലാ കണവീനര്‍ കെ.പി സഹദേവന്, സി.പി മുരളി, വി. രാജേഷ് പ്രേം, കെ.കെ രാമചന്ദ്രന്, അഡ്വ. എ.ജെ ജോസഫ്, സി.വി ശശീന്ദ്രന്, സിറാജ് തയ്യില്‍, ജോയി മഞ്ഞാരംകയുളം, കെ.വി വിജയന്, ഇ.പി.ആര് വേശാല, സി. രവീന്ദ്രന്, എം. പ്രകാശന്, ഹമീദ് ഇരിണാവ്, താജുദ്ദീന് മട്ടന്നൂര്‍, കെ.കെ ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."