ഫുട്‌ബോള്‍ ഗ്രാമമായ തൃക്കരിപ്പൂരില്‍ സെപക് ടാക്‌റോക്കു സ്വീകാര്യത കൂടുന്നു
തൃക്കരിപ്പൂര്‍: സെപക് ടാക്‌റോ എന്ന കായിക ഇനത്തിനു ഫുട്‌ബോള്‍ ഗ്രാമമായ തൃക്കരിപ്പൂരിലും സ്വീകാര്യത കൂടുന്നു. ഫുട്‌ബോള്‍ കളിയിലെ സമാനതകളും ഷട്ടില്‍ കോര്‍ട്ടിനു സമാനമായ ചെറിയ കോര്‍ട്ടുമാണ് ഇതിനു പ്രധാന കാരണം. അടുത്തിടെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഈ കായികയിനത്തിന് അംഗീകാരം നല്‍കിയതോടെ മറ്റു കായിക ഇനങ്ങള്‍ക്കുള്ള പ്രാധാന്യം സെപക് ടാക്‌റോക്കും ലഭ്യമാകും. നേരത്തെ തന്നെ സ്‌കൂള്‍ ഗെയിംസില്‍ സെപക് ടാക്‌റോ ഉള്‍പ്പെടുത്തി ഗ്രെയിസ് മാര്‍ക്ക് നല്‍കിവരുന്നുണ്ട്. കൂടുതലും പെണ്‍കുട്ടികളാണ് ഈ രംഗത്തുള്ളത്. മൂന്നാം തവണയാണു സംസ്ഥാന ജൂനിയര്‍ ചാംപ്യന്‍ഷിപ്പിനു തൃക്കരിപ്പൂര്‍ ആതിഥേയത്വം വഹിക്കുന്നത്. എ.ഡി 891 കാലഘട്ടത്തില്‍ ഈ കായികയിനം തായ്‌ലാന്റ് മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കളിച്ചുതുടങ്ങിയെങ്കിലും 1965ലാണു കളി ഇന്ത്യയിലെത്തിയത്.
1982ല്‍ ഏഷ്യന്‍ ഗെയിംസില്‍ സെപക് ടാക്‌റോ എന്ന കളിയെ പരിചയപ്പെടുത്തി. കളികാണാനിടയായ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗന്ധി ഈ കായിക ഇനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒളിംപിക് ഗെയിംസ് അതോറിറ്റിയും അംഗികാരം നല്‍കി. ഇന്ത്യന്‍ ആര്‍മിയില്‍ എസ്.എസ്.ബിയില്‍ സെപക്ടാക്‌റോ കളിക്കുന്നവര്‍ക്കു പ്രത്യേക സംവരണമുണ്ട്.
തൃക്കരിപ്പൂരില്‍ ഈ കളിയെ പരിചയപ്പെടുത്തിയത് തൃക്കരിപ്പൂര്‍ സ്വദേശികളും സെപക്ടാക്‌റോ സംസ്ഥാന അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി ബാബു, വൈസ്പ്രസിഡന്റ് കെ. മധുസൂദനുമാണ്. ഇവര്‍ രണ്ടുപേരും സെപക്ടാക്‌റോ നാഷണല്‍ ലവല്‍ റഫറീസ് കൂടിയാണ്. നാഷണല്‍ ലവല്‍ ചാംപ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാബുവും മധുവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."