യൂത്ത് കേരള എക്സ്പ്രസ്: 15 വരെ അപേക്ഷിക്കാം
ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാനടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന യൂത്ത്കേരള എക്സ്പ്രസില്‍ സെപ്തംബര്‍ 15നകം അപേക്ഷിക്കണമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ ക്ലബുകള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടെത്തി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് യൂത്ത് കേരള എക്സ്പ്രസിലൂടെ ഉദ്ദേശിക്കുന്നത്.
പരിസിഥിതി പ്രവര്‍ത്തനം, വനിത ശാക്തീകരണം, സാമൂഹിക സേവനം, ബോധവത്ക്കരണം, സാംസ്കാരികം, സ്പോര്‍ട്സ് എന്നീ ആറു വിഭാഗങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. ഓരോ മേഖലയിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സെപ്റ്റംബര്‍ 15- നകം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റ അതത് ജില്ലാ ഓഫീസുകളിലോ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ദൂരദര്ശന് കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ എത്തിച്ചിരിക്കണം. വീഡിയോകളില്‍ മേഖല വ്യക്തമായി രേഖപ്പെടുത്തേതാണ്.
സെപ്റ്റംബര്‍ 30 -ന് ഇതില്‍ നിന്ന് 100 ക്ലബുകള്‍ക്ക് സംസ്ഥാനത്ത് മൂന്നു മേഖല മത്സരങ്ങള്‍ സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 100 ക്ലബുകള്‍ക്ക് തയ്യാറെടുപ്പുകള്‍ക്കായി യുവജനക്ഷേമ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും. സോണല്‍ മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് 50,000-, 25,000-,10,000- എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. സോണല്‍ മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. 2,00,000-, 1,00,000-, 50,000- എന്നീ ക്രമത്തില്‍ അവാര്‍ഡുകള്‍ നല്‍കും.
നിലവില്‍ അഫിലിയേഷന് ഇല്ലാത്ത യൂത്ത് ക്ലബുകള്‍ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ല ഓഫീസുകളില്‍ നിന്നും അഫിലിയേഷന് വാങ്ങി മത്സരത്തില്‍ പങ്കാളികളാകാവുന്നതാണെന്നും പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."