നോക്കുകൂലിക്കെതിരേ നിയമനടപടി; വ്യാപാരിയെ ഒറ്റപ്പെടുത്തുന്നു
കാഞ്ഞിരപ്പള്ളി: കോല്‍ത്തടി വ്യാപാരത്തില്‍ തുടരുന്ന നോക്കുകൂലിക്കെതിരേ നിയമ പോരാട്ടം നടത്തി അനുകൂലവിധി സമ്പാദിച്ച വ്യാപാരിയെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്നു പരാതി.
വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ടിബംര്‍ മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുമായ പാറത്തോട് പുത്തന്‍വീട്ടില്‍ പാറയില്‍ ഷാഹുല്‍ ഹമീദ് (കുഞ്ഞുമോന്‍ പാറയില്‍)ന് എതിരെയാണ് ചില യൂനിയന്‍ നേതാക്കളും തൊഴിലാളികളും ചേര്‍ന്ന് പോസ്റ്റര്‍ പ്രചരണവും ഉപരോധവും അടക്കമുള്ള നടപടികളുമായി രംഗത്തെത്തിയത്.
തനിക്ക് ജീവനു പോലും ഭീഷണിയുള്ളതായി കുഞ്ഞുമോന്‍ പറയുന്നു. ഇപ്പോള്‍ തടി കയറ്റുന്നതിന് ക്രെയിന്‍ എത്തുന്നതുപോലും യൂനിയനുകള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. ഈ ആവശ്യത്തിന് എത്തുന്ന ക്രെയിനുകളും ലോറിയും തകര്‍ക്കുമെന്നാണ് ഇക്കൂട്ടവരുടെ ഭീഷണി.
ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാലും തൊഴിലാളികള്‍ക്ക് ചെയ്യാത്ത ജോലിക്ക് കൂലി കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനു മുന്‍പും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അന്ന് കുഞ്ഞുമോന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ക്രെയിന്‍ ഉപയോഗിച്ച് കോല്‍ത്തടി ലോറിയില്‍ കയറ്റുന്നതിനും ഈ ആവശ്യത്തിലേക്ക് കുഞ്ഞുമോന് താല്‍പര്യമുള്ള തൊഴിലാളികളെ ഉപയോഗിക്കുന്നതിനും അനുവാദം നല്‍കിക്കൊണ്ട് ഹൈകോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതാണ് തൊഴിലാളി യൂനിയനുകളെ പ്രകോപിപ്പിച്ചത്.
കോല്‍ത്തടി വ്യാപാര മേഖലയിലെ നോക്കുകൂലി കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച മൂം ലനട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഏറെ ബാധ്യതയാണ് ഉണ്ടാക്കുന്നത്. നോക്കുകൂലി മൂലം നഷ്ടം സംഭവിക്കുന്നത് യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്കാണ്. അര്‍ഹതപ്പെട്ട വില കിട്ടാതെ പോകുന്നതിന് നോക്കുകൂലി കാരണമാകുന്നെന്ന് കര്‍ഷകരും കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."