പ്രതിപക്ഷ നേതാവാകാന്‍ നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന് എ.എ അസീസ്; വിവാദമായപ്പോള്‍ തിരുത്തി
കൊല്ലം: പ്രതിപക്ഷനേതാവാകാന്‍ ചെന്നിത്തലയേക്കാള്‍ നല്ലതു ഉമ്മന്‍ചാണ്ടിയാണെന്ന് പരാമര്‍ശം തിരുത്തി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് രംഗത്ത്. പറയാത്ത കാര്യങ്ങളാണ് വാര്‍ത്തയായി വന്നത്, വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ചെന്നിത്തലയും ഓടി നടക്കുന്ന ആളാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നായിരുന്നു അസീസിന്റെ ആദ്യ പ്രതികരണം. ഉമ്മന്‍ചാണ്ടിയെപ്പോലെ ഓടി നടക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആകില്ലെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെയാണ് അസീസിന്റെ മലക്കം മറിച്ചില്‍.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നായിരുന്നുവെന്ന് ആര്.എസ്.പി നേരത്തെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എ.എ അസീസ് പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."