പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച: ഇരുപത്തിരണ്ടര പവന് സ്വര്‍ണം നഷ്ടമായി
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ചുടുവാലത്തൂരില് പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. ഇരുപത്തിരണ്ടര പവന് വരുന്ന ആഭരണങ്ങളും ഇരുപത്തി അയ്യായിരം രൂപയും നഷ്ടപ്പെട്ടു.
ചുടു വാലത്തൂര്‍ ഞാലില്‍ സോ മില്ലിന് സമീപമുള്ള ശ്രീസായി ഭവനിലാണ് കവര്‍ച്ച നടന്നത്.വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ടിളക്കി മാറ്റി അകത്ത് കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ആഭരണങ്ങളും പണവും അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയിലാണ് സൂക്ഷിക്ഷിരുന്നത്. എല്ലാം വാരി വലിച്ചിട്ട നിലയിലാണ്.വീട്ടുടമ ഗോപിനാഥന് നായര്‍ അസുഖം ബാധിച്ച് ഒരു മാസമായി വെല്ലൂര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
കുടുംബവും അവിടെയാണ്, ഇടക്കിടെ അവരിലാരെങ്കിലും ഷൊര്‍ണൂരിലെ വീട്ടില്‍ വന്നു പോകാറുണ്ടു്. ഈ മാസം ഒന്നിന് ഗോപിനാഥന് നായരുടെ മരുമകന് വീട്ടില്‍ വന്നു പോയിരുന്നു.
അതിനു് ശേഷം ഇന്നലെ രാവിലെ ഗോപിനാഥന് നായരുടെ ഭാര്യ ശ്രീദേവിയും മക്കളും വീട്ടിലെത്തിയപ്പോള്‍ വാതില്‍ ചാരിയ നിലയില്‍ കാണുകയായിരുന്നു അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടത്.
ഉടനെ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഷൊര്‍ണൂര്‍ എസ്.ഐ.രാജഗോപാലന്‍, എസ്.ഐ.വേലായുധന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. ഒറ്റപ്പാലം സി.ഐ.അബ്ദുല്‍ മുനീര്‍, ഷൊര്‍ണൂര്‍ ഡി.വൈ.എസ്പി.സൈതാലി എന്നിവരും സ്ഥലത്തെത്തി. ഷൊര്‍ണൂര്‍ ഡോഗ് സ്ക്വാഡിലെ പാറു എന്ന നായയും, പാലക്കാടുനിന്നുള്ള വിരലടയാള വിദഗ്ദ്ധനും പരിശോധന നടത്തി.
ഒരു തുമ്പും ലഭിച്ചിട്ടില്ല. വിരലടയാളത്തിലാണ് പൊലീസ് പ്രതീക്ഷ പുലര്‍ത്തുന്നത്. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ കല്ലിപ്പാടത്തുള്ള മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ഭാര്യാ സഹോദരിയുലെ വീട്ടിലും ഇത് പോലെ കവര്‍ച്ച നടന്നിരുന്നു. ഷൊര്‍ണൂര്‍ എസ്.ഐ.രാജഗോപാലിന്റെ നേതൃത്വത്തിലാണ് കേസന്വേഷ ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."