ഹിജാമ സെമിനാര്‍ സമാപിച്ചു
കോങ്ങാട് : പൗരാണിക ചികിത്സാരീതിയായ ഹിജാമ അഥവാ കപ്പിങ് തെറാപ്പി പരിശീലകരുടെ സെമിനാര്‍ സമാപിച്ചു.
കോങ്ങാട് സ്പര്‍ശം ഹോളിസ്റ്റിക് കെയര്‍ സെന്റര്‍ ആണ് പ്രവാചക ചികിത്സാരീതിയായ ഹിജാമ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഹിജാമ പരിശീലകന്‍ ബിസ്മില്ല കടയ്ക്കല്‍, സ്പര്‍ശം ഹോളിസ്റ്റിക് കെയര്‍ സെന്റര്‍ ഡയറക്ടര്‍ അസ്‌ലം കോങ്ങാട,് മലേഷ്യ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നും ഹിജാമയില്‍ ഗവേഷണപഠനം നടത്തിയിട്ടുള്ള പി.എം.എസ് തങ്ങള്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
സോറിയാസിസ്, മൈഗ്രൈന്‍, സന്ധിവേദനകള്‍, ആര്‍ത്രൈറ്റിസ്, വെരിക്കോസ് വെയിന്‍, അലര്‍ജിരോഗങ്ങള്‍ എന്നിവയെ കുറിച്ച് പ്രത്യേകം സെഷനുകള്‍ നടന്നു. ശുചിത്വപൂര്‍ണമായും ശാസ്ത്രീയമായും ഹിജാമ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഹിജാമയുടെ പ്രയോജനങ്ങളും ശാസ്ത്രീയതയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. ഹിജാമ ചികിത്സകര്‍ സംഘടിക്കേണ്ടതിന്റെ അനിവാര്യതയും സെമിനാര്‍ മുന്നോട്ടുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."