ഈദ്, ഓണം സുഹൃദ് സംഗമം നടത്തി
പാലക്കാട് : സൗഹൃദ കേരളത്തിന് പെണ്‍കൂട്ടായ്മ എന്ന തലക്കെട്ടില്‍ ഈദ്, ഓണം സുഹൃദ് സംഗമം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാ പ്രസിഡന്റ് സഫിയ അടിമാലി അധ്യയായി. ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീന്‍ സൗഹൃദ സന്ദേശം നല്‍കി.
ആഘോഷങ്ങള്‍ പരസ്പര സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റേയും പങ്കുവെക്കലുകളുടേയും വസന്തോത്സവങ്ങളാണ്. രണ്ടു സമര്‍പ്പണങ്ങളാണ് പെരുന്നാളും ഓണവും നല്‍കുന്നത്. ദൈവത്തിന് ജീവിതം സമര്‍പ്പിച്ച ഇബ്‌റാഹീം പ്രവാചകന്റെയും കുടുംബത്തിന്റേയും സന്ദേശമാണ് .പെരുന്നാളെങ്കില്‍ പ്രജകള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാബലിയുടെ സന്ദേശമാണ് ഓണം നല്‍കുന്നതെന്നും അദ്ദേഹം വിഷയമവതരിപ്പിച്ചു കൊണ്ട് പറയഞ്ഞു.
പ്രിയ രാമകൃഷ്ണന്‍,അസീത്താമ്മ ടീച്ചര്‍,ജ്യോതി ടീച്ചര്‍,കൗണ്‍സിലര്‍ സൗരിയത് സുലൈമാന്‍,രോഹിണി ബാലന്‍,മേരി ആലത്തൂര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രിയ വെങ്കടേഷ്,ഷീല മഹേഷ് പാലിയേറ്റീവ് കെയര്‍,നഫീസ ശര്‍ക്കി, ഖദീജ സിദ്ദീഖ്,ജനത്ത് ഹുസൈന്‍ സംസാരിച്ചു.മേരി സകരിയ കണ്‍ വീണറും,ഖദീജ സിദ്ദീഖ് സെക്രെറ്ററിയുമായിട്ടുള്ള സൗഹൃദവേദി രൂപീകരിച്ചു.ഷെഹ്മ ഹമീദ് പ്രാര്‍ത്ഥനയും,റാഹീമ റസാഖ് സ്വാഗതവും,ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സഫിയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."