മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിനായി ബോളിവുഡ് താരസഹോദരിമാര്‍
കോഴിക്കോട്: രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രചാരണത്തിനായി ബോളിവുഡ് താരസഹോദരിമാര്‍ ആദ്യമായി ഒന്നിക്കുന്നു. ഫാന്‍സി കട്ട് ഡയമണ്ട് ആഭരണങ്ങളുടെ അമൂല്യ ശേഖരമായ 'അല്ല്യൂര്‍' കളക്ഷനുവേണ്ടിയാണ് ബോളിവുഡ് താരസഹോദരിമാരായ കരീന കപൂറും കരിഷ്മ കപൂറും സ്‌ക്രീനില്‍ ആദ്യമായി ഒന്നിക്കുന്നത്.
അല്ല്യൂര്‍ കളക്ഷന് വേണ്ടി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുക്കുന്ന പരസ്യചിത്രത്തിലാണ് താരസഹോദരിമാരായ കരീനയും കരിഷ്മയും ആദ്യമായി ഒരു ബ്രാന്‍ഡിനുവേണ്ടി ഒന്നിച്ചഭിനയിക്കുന്നത്. അല്ല്യൂര്‍ ആഭരണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ പ്രിയങ്കരമായിരിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.
മൈന്‍ ഡയമണ്ട്‌സിന്റെ മാത്രം പ്രത്യേകതയായ 'അല്ല്യൂര്‍'കളക്ഷന്റെ ഭാഗമായ പിയര്‍, പ്രിന്‍സസ്, മാര്‍ക്വിസ്, ഓവല്‍, ഹാര്‍ട്ട്, എമറാള്‍ഡ്, കുഷ്യന്‍ തുടങ്ങിയ ഫാന്‍സി കട്ട് ഡയമണ്ടുകളുടെ വിപുലമായ ശേഖരം പുതിയ തലമുറയുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന പിങ്ക്, വൈറ്റ് ഗോള്‍ഡിലും ലഭ്യമാണ്.
ആകര്‍ഷകമായ ഈ ആഭരണശേഖരം 30,000 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള വിലകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."