ചിക്കമംഗളൂരുവില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു
കോട്ടയം: ചിക്കമംഗളൂരുവില്‍ പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളായ വയനാട് സുല്‍ത്താന്‍ ബത്തേരി-തൊടുവട്ടി സ്വദേശി ചാലിയത്ത് മോളയില്‍ പി.പി ജോര്‍ജിന്റെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ് (20), മുണ്ടക്കയം വരിക്കാനിവളയത്തില്‍ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍(20) എന്നിവരാണ് മരിച്ചത്. മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് ഇരുവരും.
35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഹാസന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടായത്. ചിക്കമംഗളൂരുവില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള മാഗഡി അണക്കെട്ടിലേക്ക് ഇവര്‍ സഞ്ചരിച്ച ബസ് മറിയുകയായിരുന്നു.ബസ് മൂന്നുതവണ മലക്കം മറിഞ്ഞ് അണക്കെട്ടില്‍ വെള്ളമില്ലാത്ത ഭാഗത്തേക്ക് പതിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഐറിന്റെയും മെറിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. മൈസൂരു, കുടക്, ബംഗളൂരു എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ചിക്കമംഗളൂരുവില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഐറിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സ്വദേശമായ തൊടുവെട്ടിയിലെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചക്ക് 12ന് ബത്തേരി സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. അമ്മ എലിസബത്ത് (റൂബി), റീത്തസാറ ഏക സഹോദരിയാണ്. മെറിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം മുണ്ടക്കയം മുപ്പത്തിനാലാംമൈല്‍ വ്യാകുലമാതാ ഫെറോനാപള്ളി സെമിത്തേരിയില്‍. റീനാമ്മയാണ് മെറിന്റെ മാതാവ്. ഷെറിന്‍ ഏക സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."