എസ്.കെ.എസ്.എസ്.എഫ് തമിഴ്നാട് ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു
ഗൂഡല്ലൂര്‍: അറിവിന് വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് സംഘടിപ്പിച്ച തമിഴ്നാട് സംസ്ഥാന കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം.
ഗൂഡല്ലൂര്‍ ഒന്നാം മൈലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 200 മതവിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോണ്‍ഫറന്‍സിന് തുടക്കം കുറിച്ച് സയ്യിദ് മുസ്തഫ ബാഅലവി പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.
സുന്നി യുവജന സംഘം തമിഴ്നാട് സംസ്ഥാന ഓര്‍ഗനൈസര്‍ എ.എം ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനില്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി.കെ മുഹമ്മദ് ഹാജി, യൂസുഫ് ഹാജി, മുജീബ് റഹ്മാന് നെല്ലാക്കോട്ട സംസാരിച്ചു.
മുഷ്താഖ് കോഴിപ്പാലം സ്വാഗതവും സിയാദ് ദേവാല നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ സെഷനുകളില്‍ ത്വലബ വിങ് ചെയര്മാന് സി.പി ബാസിത് ഹുദവി, അലി മാസ്റ്റര്‍ വാണിമേല്‍, മുതീഉല്‍ ഹഖ് ഫൈസി വിഷയാവതരണം നടത്തി.
സമാപന സമ്മേളനം കെ.പി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് ബാഖവി അധ്യക്ഷനായി.
ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അസൈനാര്‍ ബാഖവി, ശുഐബ് നിസാമി, സെയ്തലവി റഹ്മാനി, ഫായിസ് നാട്ടുകല്‍, അനീസ് കോട്ടത്തറ, ആശിഖ് ലക്ഷദ്വീപ്, ഹബീബ് വരവൂര്‍ സംസാരിച്ചു. ശമ്മാസ് ദാരിമി ദേവാല സ്വാഗതവും സലീം ഫൈസി കുറ്റിമൂച്ചി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."