യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു
ഹരിപ്പാട്: വീട്ടില്‍നിന്നു വിളിച്ചിറക്കി മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടിക്കൊന്നു. നങ്ങ്യാര്‍കുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയില്‍ ബേബിയുടെ മകന്‍ ലിജോ വര്‍ഗീസിനെ (29)യാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ കൊലപ്പെടുത്തിയത്.
തലക്ക് ഗുരുതരമായി പരുക്കേറ്റ ലിജോ സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരങ്ങളായ ലിബു, ലിജു, ബന്ധുവായ ജാക്‌സണ്‍ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണപ്പെട്ട ലിജോ വര്‍ഗീസ് സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ ജാമ്യത്തിലായിരുന്നു. സമീപവീടുകളിലെ ആളുകള്‍ പള്ളിയില്‍ നോമ്പുപെരുന്നാളിന് പോയിരുന്ന സമയത്താണ് ആക്രമണം നടന്നത്.മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഹരിപ്പാട് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് പരേതയായ ലില്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."