ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് കടമയുണ്ട് : ജസ്റ്റിസ് കെ.ടി തോമസ്
പാലാ: ദേശീയോദ്ഗ്രഥന സന്ദേശവുമായി കാല്‍ നൂറ്റാണ്ടിലേറെക്കാലമായി പ്രചാരണ രംഗത്തുള്ള മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിന് ആദരവ്. സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് എബി ജെ. ജോസിനെ ആദരിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ടി. തോമസ് എബിയ്ക്ക് ഉപഹാരം സമ്മാനിച്ചു. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി പൊന്നാട അണിയിച്ചു. ദേശീയത ഒരു വികാരമായി ഭാരതീയരില്‍ വളരണമെന്ന് കെ.ടി.തോമസ് പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ഭാരതത്തെ തകര്‍ക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കുമാകില്ല. ദേശീയബോധം സ്‌കൂള്‍ തലത്തില്‍ മുതല്‍ പുതുതലമുറകളില്‍ സൃഷ്ടിക്കണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഓരോ പൗരനും കടമയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ നിഷാ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, പുനലൂര്‍ ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ ഗാന്ധിഭവന്‍, കെ.പി. ഭുവനേശന്‍, ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹിം ഒലവക്കോട്, ബി.കെ. അനുരാജ്, സാംജി പഴേപറമ്പില്‍, നിഷാന്ത് ശിവദാസ്, വി.എസ്. തോമസ്, വി.റ്റി. സോമന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."