ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; ഉമേഷ് യാദവും ഷാമിയും തിരിച്ചെത്തി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ മുതിര്‍ന്ന താരങ്ങളായ യുവരാജ് സിങും സുരേഷ് റെയ്നയും ഇത്തവണയും പുറത്തായി.
ആര്.അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ഏകദിനം. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."