HOME
DETAILS

ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ചെന്നിത്തല

  
backup
September 10 2017 | 13:09 PM

5465464564564464-2

തിരുവനന്തപുരം: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ് ഇത്തരം വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ശശികലക്ക് ധൈര്യം നല്‍കിയത്. ഗൗരി ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍ കൊല്ലപ്പെടാമെന്ന് ശശികല ഭീഷണിമുഴുക്കുന്നതിന്റെ കാരണം സംഘപരിവാര്‍ ശക്തികളോട് സര്‍ക്കാര്‍ നിരന്തരം കാണിക്കുന്ന വിട്ടുവീഴ്ചകളാണ്. കേരളം പോലെ മതേതര മൂല്യങ്ങള്‍ പാവനമായി കാത്ത് സൂക്ഷിക്കുന്ന ഒരിടത്ത് ഇത്തരത്തില്‍ വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്താന്‍ ശശികലക്ക് കഴിയുന്നത് സര്‍ക്കാര്‍ അനങ്ങില്ലന്ന് ധൈര്യമുള്ളത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം അത്യന്തം പ്രകോപനകരമായ പ്രസ്താവനകള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്. വര്‍ഗീയ ഫാസിസത്തിനെതിരായി വാചകക്കസര്‍ത്തല്ലാതെ ക്രിയാത്മകമായ നടപടികള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണ് ആവര്‍ത്തിക്കപ്പെടുന്ന വിദ്വേഷ പ്രസ്താവനകള്‍.

നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ കേസെടുക്കാത്തത് അദ്ഭുതപ്പെടുത്തുകയാണ്. ശശികലയെ പോലുള്ളവരെ നിര്‍ബാധം വിഹരിക്കാനും വായില്‍ തോന്നുന്നത് പറയാനും മൗനാനുവാദം നല്‍കുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണ്. എത്രയും പെട്ടെന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ശശികലയ്ക്ക് എതിരേ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago