കണ്ണന്താനം തെരഞ്ഞെടുപ്പുചട്ടം ലംഘിച്ചെന്ന്
കാഞ്ഞിരപ്പള്ളി: തദ്ദേശസ്ഥാപനത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ പ്രചാരണത്തിനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പുചട്ടം ലംഘിച്ചതായി യു.ഡി.എഫ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാനിടുംകുഴി വാര്‍ഡിലാണ് ഔദ്യോഗിക വാഹനത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തി കണ്ണന്താനം വിവാദത്തിലായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.റോണി കെ.ബേബി പറഞ്ഞു. 2015ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ മാതൃകാ തെരഞ്ഞെടുപ്പ് ചട്ടം ഏഴ് (1) പ്രകാരം തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം ഔദ്യോഗിക വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്ന് പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."