HOME
DETAILS

അണക്കെട്ടുകളിലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തെ നിലയിലെത്തി

  
backup
September 11 2017 | 01:09 AM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0-2

തൊടുപുഴ: വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തെ നിലയിലെത്തി. തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി ജലശേഖരം 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. 2214.45 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ എല്ലാ അണക്കെട്ടുകളിലുമായുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2244.91 ദശലക്ഷത്തിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അണക്കെട്ടുകളില്‍ ഉള്ളത് മൊത്തം ശേഷിയുടെ 53 ശതമാനം വെള്ളമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2013 ലായിരുന്നു മികച്ച നീരൊഴുക്ക്. 2013ല്‍ ഇതേ ദിവസം 3851.945 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. ഏറ്റവും കുറവ് 2012 ലും. അന്ന് 1721.281 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വര്‍ഷത്തേതിന്റെ ഒപ്പമെത്തി. 2351.47 അടിയായിരുന്നു ഇന്നലെ രാവിലെ ഇടുക്കിയിലെ ജലനിരപ്പ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി അണക്കെട്ടില്‍ 2351.56 അടി വെള്ളമാണ് ഉണ്ടായിരുന്നത്. സംഭരണശേഷിയുടെ 47 ശതമാനം വെള്ളമാണ് ഇടുക്കിയില്‍ ഇപ്പോഴുള്ളത്. സാധാരണ തുലാമഴ ഇടുക്കി അണക്കെട്ട് 30 ശതമാനം നിറയ്ക്കാറുണ്ട്. എന്നാല്‍, തുലാമഴ ശക്തമായി ലഭിച്ചാലും ഇക്കുറി ഇടുക്കി അണക്കെട്ട് 70 ശതമാനത്തില്‍ അപ്പുറം പോകില്ലെന്നാണ് കെ.എസ്.ഇ.ബി യുടെ വിലയിരുത്തല്‍.
ഇന്നലെ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായിരുന്നു. ഒമ്പത് പദ്ധതി പ്രദേശങ്ങളില്‍ ഒരു തുള്ളി മഴ പോലും പെയ്തില്ല. എങ്കിലും നീരൊഴുക്ക് ശക്തമായിരുന്നു. ഇടുക്കി 1.4 മി.മീ, പമ്പ 18, കക്കി 4, ഷോളയാര്‍ 6, ഇടമലയാര്‍ 9, മാട്ടുപ്പെട്ടി 28, പൊരിങ്ങല്‍കുത്ത് 20 മി.മീ എന്നിങ്ങനെയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴയുടെ കണക്ക്.
ശക്തമായ മഴ ഇനി അഞ്ച് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷം നീണ്ടുപോകുന്നതാണോ അതോ തുലാമഴ നേരത്തെ പെയ്യുന്നതാണോ എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് പോലും നിശ്ചയമില്ല. തുലാമഴ നേരത്തെ പെയ്തു തീരുമോ എന്ന ആശങ്കയുമുണ്ട്. ഇക്കുറി ഓഗസ്റ്റ് മാസത്തില്‍ 60 ശതമാനം മഴ അധികം ലഭിച്ചിട്ടുണ്ട്. മൂന്നാഴ്ചയായി മഴ തുടരുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുന്നത് കെ.എസ്.ഇ.ബി ക്ക് നേട്ടമായി.
64.42 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 21.07 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പ്പാദനവും 43.34 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago