HOME
DETAILS
MAL
നായയുടെ മുഖത്തോട് സാദൃശ്യമുള്ള ചിത്രശലഭത്തെ കണ്ടെത്തി
backup
September 11 2017 | 01:09 AM
തൊടുപുഴ: പുറംഭാഗത്ത് നായയുടെ മുഖത്തോട് സാദൃശ്യമുള്ള അപൂര്‍വ ഇനം ചിത്രശലഭത്തെ കണ്ടെത്തി.
പൂമാല ഉടുമ്പുകുന്നേല്‍ പോള്‍ ചാക്കോയുടെ വീടിന്റെ ജനല്‍ കര്‍ട്ടനിലാണ് ഇന്നലെ രാവിലെ ചിത്രശലഭത്തെ കണ്ടത്.
ഏകദേശം നാലിഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള ഈ ശലഭത്തിന്റെ പുറംഭാഗത്ത് കാണുന്ന നായയുടെ മുഖസാദൃശ്യമുള്ള ഭാഗം പുറത്തേയ്ക്ക് തള്ളിയിരിക്കുകയാണ്. അയല്‍വാസിയും വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പറുമായ മോഹന്‍ദാസ് പുതുശ്ശേരി എത്തി ചിത്രശലഭത്തെ പുറത്തെടുത്ത് ചിത്രങ്ങള്‍ പകര്‍ത്തി.
ഈ സമയമെല്ലാം ഒരു പ്രത്യേക രീതിയിലുള്ള ശബ്ദം ഇത് പുറപ്പെടുവിച്ചിരുന്നു. അല്‍പസമയത്തിന് ശേഷം ഇത് മൂങ്ങ മൂളുന്നതുപോലുള്ള ശബ്ദമുണ്ടാക്കി പറന്നു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."