HOME
DETAILS
MAL
നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു
backup
September 11 2017 | 01:09 AM
ഭുവനേശ്വര്‍: ഒഡിഷയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണ് തൊഴിലാളികളിലൊരാള്‍ മരിച്ചു. ഏതാനും തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവൃത്തി തുടരുകയാണ്.
ഭുവനേശ്വറിനടുത്ത ബാമിഖലിലാണ് അപകടമുണ്ടായത്. ഭുവനേശ്വര്‍ സ്വദേശിയായ സത്യ പട്നായിക്കാ(40)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ഓടെയായിരുന്നു മേല്‍പാലം നിര്‍മാണത്തിനിടയില്‍ തകര്‍ന്നുവീണത്. ഈ സമയം ഇവിടെ 30 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."