HOME
DETAILS
MAL
ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ ഫെബ്രുവരിക്കുശേഷം പ്രവര്‍ത്തന രഹിതമാകും
backup
September 11 2017 | 01:09 AM
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ 2018 ഫെബ്രുവരിക്കു ശേഷം സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ലോക്‌നിധി ഫൗണ്ടേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് തട്ടിപ്പും ഭീകര പ്രവര്‍ത്തനവും തടയുന്നതിനായി ആധാറുമായി സിം കാര്‍ഡ് ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
പ്രവര്‍ത്തനക്ഷമമായ എല്ലാ സിംകാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നുള്ള വിധിയുടെ അടിസ്ഥാനം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സാധാരണക്കാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ഭീകര വാദം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് ഈ നടപടിയെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."