കോടിയേരിയുടെ അകമ്പടിവാഹനം മറിഞ്ഞ് പൊലിസുകാരന്‍ മരിച്ചു
തിരുവല്ല: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടിപോയ വാഹനം മറിഞ്ഞ് പൊലിസുകാരന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പൊലിസുകാരനായ കൊല്ലം കടയ്ക്കല്‍ സ്വദേശി പി. പ്രവീണ്‍ (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് തിരുവല്ലയ്ക്കു സമീപം പൊടിയാടിയിലാണ് അപകടം. നിയന്ത്രണംവിട്ട പൊലിസ് ജീപ്പ് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ജീപ്പിലുണ്ടായിരുന്ന പ്രവീണിന് തലയ്ക്കാണ് പരുക്കേറ്റത്. മറ്റു രണ്ടു പൊലിസുകാര്‍ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരുക്കേറ്റു. പ്രവീണിനെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് പുഷ്പഗിരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുമലയില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി വരികയായിരുന്നു പൊലിസ് ജീപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."