സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികം 170 കേന്ദ്രങ്ങളില്‍ വിഖായ ദിനം ഒക്ടോബര്‍ രണ്ടിന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആതുരസേവന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ 170 സഹചാരി സെന്ററുകളുടെ ഒന്നാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന് നടക്കും. കഴിഞ്ഞ വര്‍ഷം വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിനാണ് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സെന്ററുകളില്‍ വിവിധ ആശുപ ത്രികളുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി റിലീഫ് സെല്‍ തെരഞ്ഞടുക്കപ്പെട്ട സെന്ററുകളിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ധന രോഗികള്‍ക്കുള്ള മരുന്നുവിതരണ പദ്ധതി വാര്‍ഷികത്തിന്റെ ഭാഗമായി തുടങ്ങും. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സഹചാരി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സംസ്ഥാനതല ശില്പശാല സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, ഹബീബ് ഫൈസി കോട്ടോപാടം, ജലീല്‍ ഫൈസി അരിമ്പ്ര, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം, ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുല്‍ മജീദ് ഐക്കരപ്പടി എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ അബ്ദു സലാം ഫറോഖ് സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."