സംയോജിത മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി
മാവൂര്‍: ഊര്‍ക്കടവ് ചാലിയാര്‍ തീരത്തെ മൂന്നേക്കറോളം സ്ഥലത്തുള്ള ജലസ്രോതസില്‍ ഇറക്കിയ മത്സ്യകൃഷി വിളവെടുപ്പും വില്പനയും അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവില്‍ വന്നതോടെ പതിറ്റാണ്ടുകളായി വെള്ളക്കെട്ട് രൂപപ്പെട്ട് ഉപയോഗശൂന്യമായിക്കിടക്കുന്ന നെല്‍വയല്‍ ഉപയോഗപ്പെടുത്തി തവരക്കാടന്‍ ഷുക്കൂര്‍ ആണ് സുയോജിത മത്സ്യകൃഷി ആരംഭിച്ചത്. ഗാസ് കാര്‍പ്പ്, കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങളും താറാവുമാണ് ഇവിടെ പരീക്ഷിച്ചത്. ഒരു ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിയിറക്കിയത്. 500 കിലോ മത്സ്യം ഇന്നലെ വില്പന നടത്തിയതായി ഷുക്കൂര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, എം. സുനില്‍, പി.എം അബ്ദുറഹിമാന്, ടി. സലാം, എം.പി ശ്രീനിവാസന്, പി. രാമചന്ദ്രന്, വി.എസ് രഞ്ജിത് പ്രസംഗിച്ചു. ഫിഷറീസ് വകുപ്പ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി.ടി ജയന്തി സ്വാഗതവും സി.പി കൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."