HOME
DETAILS

കുരുക്കഴിയാതെ മുക്കം ടൗണ്‍: ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ ഇനിയും നടപ്പായില്ല

  
backup
September 11 2017 | 04:09 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%9f%e0%b5%97%e0%b4%a3

മുക്കം: ടൗണിലെ ഗതാഗത സംവിധാനങ്ങള്‍ ജനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികാരികള്‍. ഗതാഗത പരിഷ്‌കരണത്തിലെ വീഴ്ചയും അനധികൃത പാര്‍ക്കിങ്ങും വാഹനബാഹുല്യവും കാരണം മുക്കം നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നഗരസഭയുടെയും പൊലിസിന്റെയും നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെയുള്ള നിയമലംഘനങ്ങളും പതിവാകുന്നുണ്ട്. നഗരസഭാ ആസ്ഥാനത്തിന്റെ മൂക്കിനുതാഴെയുള്ള ജനത്തിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപനങ്ങളല്ലാതെ നഗരസഭ കാര്യമായ നടപടികളൊന്നും ഇതുവരെ കൈകൊണ്ടിട്ടില്ല.
നഗരത്തിലെ ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞമാസം നഗരസഭ വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. നഗരത്തിലെ ഗതാഗത നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേയും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരേയും നടപ്പാത കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു കമ്മിറ്റിയുടെ തീരുമാനം.
വ്യാപാരികളുമായും വഴിയോര കച്ചവടക്കാരുമായും ഓട്ടോറിക്ഷാ തൊഴിലാളികളുമായും വിവിധ തൊഴിലാളി സംഘടനാ യൂനിയനുകളുമായും ചര്‍ച്ച നടത്തിയിരുന്നു.
ഇവരുടെ സഹകരണത്തോടെ ഓഗസ്റ്റ് അവസാനവാരം മുതല്‍ ട്രാഫിക് നടപടികള്‍ കര്‍ശനമാക്കുമെന്നായിരുന്നു നഗരസഭ അന്നു പറഞ്ഞിരുന്നത്. ഓഗസ്റ്റ് 21നകം അനധികൃത കൈയേറ്റങ്ങളടക്കം ഒഴിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ തീരുമാനമെടുത്തു പിരിഞ്ഞതല്ലാതെ അവ നടപ്പാക്കാന്‍ അധികൃതര്‍ ഇതുവരെ ത യാറായിട്ടില്ല. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ജനം റോഡ് കൈയേറിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
നിലവില്‍ ടൗണിലെ നടപ്പാതകളെല്ലാം വഴിയോരക്കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നഗരത്തില്‍ മതിയായ ഇടമില്ലാത്തതാണ് അനധികൃത പാര്‍ക്കിങ്ങിന് വഴിയൊരുക്കുന്നത്. കച്ചവടക്കാരുടെയും തൊഴിലാളി യൂനിയന്റെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും വ്യാപകമാണ്. പല ബസുകളും വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാകാത്തതും അവരെ ബുദ്ധിമുട്ടിക്കുന്നതും മുക്കം ബസ് സ്റ്റാന്‍ഡില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് നഗരസഭാ അധികൃതരുടെ വാദം. നഗരസഭാ ഓഫിസിന്റെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് പേ പാര്‍ക്കിങ് സംവിധാനം സ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago