കാര്‍ഷിക മേഖലയിലെ പ്രതിസന്ധി: കൂട്ട ഉപവാസവും മനുഷ്യവലയവും സൃഷ്ടിക്കും
കല്‍പ്പറ്റ: ജില്ലയെ തളര്‍ത്തി കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപെട്ട് വയനാട് കാര്‍ഷിക പുരോഗമന സമിതി പ്രക്ഷോഭത്തിലേക്ക്.
സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. പ്രതിനിധി സമ്മേളനവും സമര പ്രഖ്യാപനവും കാര്‍ഷിക നയരൂപീകരണ ചെയര്‍മാന്‍ കെ കൃഷണന്‍ കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തിരമായി റെയില്‍ഫെന്‍സിങ്ങ് ഏര്‍പ്പെടുത്തുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കുക, കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, എന്നീ ആവശ്യങ്ങളാണ് പ്രമേയം മുഖേന അവതരിപ്പിച്ചത്. സമര പ്രഖ്യാപന പ്രമേയം ബെന്നി ചെറിയാന്‍ അവതരിപ്പിച്ചു. സമരത്തിന്റെ ആദ്യ ഘട്ടമായി കല്‍പ്പറ്റ ലീഡ് ബാങ്ക് പരിസരത്ത് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ കൂട്ട ഉപവാസവും മനുഷ്യവലയവും സൃഷ്ടിക്കും.സമിതി ചെയര്‍മാന്‍ പി.എം ജോയി അധ്യക്ഷനായി. ഡോ. പി ലക്ഷമണന്‍ മാസ്റ്റര്‍, വി.പി വര്‍ക്കി, കണിവട്ടം കേശവന്‍ ചെട്ടി, ഗഫൂര്‍ വെണ്ണിയോട്, ടി.കെ ഉമ്മര്‍ എം ഫ്രാന്‍സിസ്, സി.പി അഷ്‌റഫ്, ടി.ആര്‍ മൊയ്തു,ഉനൈസ് കല്ലൂര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."