HOME
DETAILS
MAL
ആന ഇടഞ്ഞ സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് എംപി
backup
September 11 2017 | 05:09 AM
ആലപ്പുഴ: തുറവൂരില്‍ ആന ഇടേഞ്ഞോടിയ സംഭവത്തില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കണമെന്ന് കെ.സി. വേണു ഗോപാല്‍ എം.പി മുഖ്യമന്ത്രിയാടാവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ക്കു പുറമേ ജീവനോപാധികള്‍ നഷ്ടമായവര്‍ക്കും അര്‍ഹമായ ആശ്വാസ ധനം നല്‍കണം. ഇടഞ്ഞ ആന നിരവധി വീടുകള്‍ക്കും പള്ളി മതിലും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. നഷ്ടം കണക്കാക്കി അര്‍ഹമായതുക അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ക്കും എം.പി നിര്‍ദേശം നല്കി.
ആനകളെ സമാനരീതിയില്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത നിയന്ത്രിക്കുന്നതിന് നടപടി വേണമെന്നും എം.പി.മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."