ശരത് പവാറിന്റെ മകള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി ശിവസേന
മുംബൈ: എന്‍.സി.പി നേതാവ് ശരത് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെയ്ക്ക് നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ശിവസേന. ശിവസേന മുഖപത്രം സാമ്‌നയില്‍ സഞ്ജയ് റാവൂത്ത് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിവ എന്നാണ് ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിയുമായി ശരത് പവാറും സുപ്രിയയും നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ മന്ത്രിസഭയില്‍ സുപ്രിയ ഉണ്ടായിരിക്കണമെന്ന് മോദി പറഞ്ഞതായി പവാര്‍ പറഞ്ഞെന്നും ലേഖനത്തിലുണ്ട്.
അതേസമയം എന്‍.സി.പി എന്‍.ഡി.എയില്‍ ചേരുന്നുണ്ടോ എന്ന കാര്യം ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് പവാര്‍ വ്യക്തമാക്കിയതെന്നും പറയുന്നു. എന്നാല്‍ പവാര്‍ എന്തു പറഞ്ഞാലും എന്‍.സി.പിയുടെ സംസ്ഥാന നേതാക്കള്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുവരുന്നതായും സഞ്ജയ് റൗട്ട് തന്റെ ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."