കെ.എസ്.ആര്.ടി.സിയുടെ ശോച്യാവസ്ഥ; മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്
പെരിന്തല്‍മണ്ണ: കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് മഞ്ഞളാംകുഴി അലി എം.എല്‍.എ കത്ത് നല്കി. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിന്തല്‍മണ്ണ സര്‍ക്കിള്‍ കുറച്ചു കാലമായി താളം തെറ്റിയ അവസ്ഥയിലാണ്.
ആകെ 50 സര്‍വിസുകള്‍ ഉണ്ടെങ്കിലും 36 എണ്ണമാണ് ഇപ്പോള്‍ സ്ഥിരമായി സര്‍വിസ് നടത്തുന്നത്. ജീവനക്കാര്‍ അധികമാണെന്ന് കാണിച്ച് നിലവിലുണ്ടായിരുന്ന പത്ത് കണ്ടക്ടര്‍മാരെ ഗുരുവായൂരിലേക്കും ഏഴുപേരെ തൃശൂര്‍, പാലക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളിലേക്കും കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
ഇത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ട്രിപ്പുകള്‍ കുറച്ചതും ആവശ്യത്തിന് ജീവക്കാരില്ലാത്തതിനാല് ടൗണ്‍ ടു ടൗണ്‍, സൂപ്പര്‍ഫാസ്റ്റ് സര്‍വിസുകള്‍ ഓടാത്ത വിഷയമടക്കമുള്ള കാര്യങ്ങളില്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടാവണമെന്നും എം.എല്‍.എ കത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."