ഭിക്ഷാടനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന: വൃദ്ധ അറസ്റ്റില്‍
തിരൂര്‍: ഭിക്ഷാടനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ വൃദ്ധയെ തിരൂര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാലക്കാട് ആലത്തൂര്‍ സ്വദേശി വടക്കും തറ ജൈനമൂട്ടില് ആയുട്ടിയുടെ ഭാര്യ നൂര്ജഹാനാ(60) ണ് പിടിയിലായത്. ഇവരുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടില്നിന്ന് ഒന്നേക്കാല്‍ കിലോ കഞ്ചാവും 11,500 രൂപയും 27 ഗ്രാം സ്വര്‍ണവും പിടികൂടി.
കുറ്റിപ്പുറം സബ്സ്റ്റേഷന് പരിസരത്തുവച്ചാണ് നൂര്ജഹാന് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സംഘത്തിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് യാചക വേഷത്തില്‍ മുഷിഞ്ഞ ഭാണ്ഡക്കെട്ടുമായി കുറ്റിപ്പുറം ടൗണില്‍ ഭിക്ഷയാചിക്കുന്ന വൃദ്ധയെ കണ്ടെത്തിയത്. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് ആരുമില്ലന്നും യാചനയിലൂടെയാണ് ജീവിക്കുന്നതെന്നും മൊഴി നല്കി, സംശയം തോന്നിയ സംഘം ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ചെളിയില്‍ കുതിര്‍ന്ന ആഭരണങ്ങളും പണവും മുഷിഞ്ഞ ഭാണ്ഡകെട്ടില്നിന്നു കണ്ടെടുത്തു. യാചക വേഷത്തില്‍ കറങ്ങുന്ന നൂര്ജഹാന് എജന്റുമാര്‍ക്ക് കഞ്ചാവെത്തിക്കുന്ന പ്രധാനിയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. നൂര്‍ജഹാനെ വടകര നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേലായുധന് കുന്നത്തിനൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ രാജേഷ്, സുധീര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീജ, ബാബുരാജ്, ധനേഷ്, സുഭീഷ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."