കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുടിവെള്ളക്കമ്പനി വരുന്നു?
കരുവാരകുണ്ട്: കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റര്‍ മുകളില്‍ ഒലിപ്പുഴയുടെ ഉദ്ഭവ സ്ഥലത്ത് വെള്ളക്കമ്പനി തുറക്കുന്നതായി പരാതി. വെള്ളത്തിന്റെ പള്‍പ്പ് യൂനിറ്റ് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. ഏകദേശം 30 അടി വലിപ്പത്തിലുള്ള രണ്ടു കെട്ടിടങ്ങള്‍ അതിനോട് ചേര്‍ന്നു നിര്‍മിച്ചതായും വിവരമുണ്ട്.
ഒലിപ്പുഴയില്‍ പതിക്കുന്ന പുഴയുടെ പ്രധാന ജലസ്രോതസുകളില്‍ രണ്ടെണ്ണമായ ചോലകള്‍ക്കിടയിലാണ് കെട്ടിടമൊരുങ്ങിയിട്ടുള്ളത്. പള്‍പ്പ് യൂനിറ്റിനുള്ള വെള്ളത്തിന്റെ ആവശ്യത്തിനായി കാണുന്നതും ഈ ചോലകള്‍തന്നെയാണ്. ആവശ്യമായ വെള്ളം നിലമ്പൂരില്‍നിന്നു കൊണ്ടുവരുമെന്നാണ് ഉടമസ്ഥര്‍ അവകാശപ്പെടുന്നതെങ്കിലും ഇതു വിശ്വസനീയമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പള്‍പ്പ് നിര്‍മാണത്തിന് കെമിക്കല്‍ ഉപയോഗംകൂടാതെ കഴിയാത്തതിനാല്‍ ഭൂമിക്കടിയിലൂടെയോ അടുത്തുള്ള ചോലകളിലൂടെയോ കെമിക്കല്‍ വേസ്റ്റ് വെള്ളത്തില്‍ കലരാന്‍ സാധ്യത കൂടുതലാണ്.
പള്‍പ്പ് നിര്‍മാണം പുരോഗമിക്കുന്നത് അതീവ പാരിസ്ഥിതിക ലോല മേഖലയായ ബഫര്‍സോണ്‍ ഏരിയയില്‍ ഉള്‍പ്പെട്ടതും അത്യപൂര്‍വ ജന്തുജാലങ്ങളുടെ സൈ്വരവിഹാര കേന്ദ്രത്തിലുമാണ്. കൃഷിയല്ലാതെ മറ്റു യാതൊരുവിധ നിര്‍മാണ പ്രവൃത്തികളും മറ്റും അവിടെ നടത്താന്‍ നിയമാനുസൃതമായ അനുമതിയുമില്ല. ഈ ആവശ്യത്തിനായി ത്രീ ഫേസ് ഇലക്ട്രിക് കണക്ഷന്‍ ലഭിച്ചതിലും പഞ്ചായത്തില്‍നിന്നു ലഭിക്കേണ്ട ലൈസന്‍സ് ലഭിക്കാതെ കണക്ഷന്‍ ലഭിച്ചുവെന്നതിലും ദുരൂഹതയുണ്ട്. പദ്ധതിക്കെതിരേ പഞ്ചായത്തിലും വനംവകുപ്പിലും കെ.എസ്.ഇ.ബിയിലും പരാതി നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."