ജലവിതരണ പൈപ്പ് പൊട്ടി:വാഹന ഗതാഗതം തടസപ്പെട്ടു
കുന്നംകുളം: പെരുമ്പിലാവ് പട്ടാമ്പിറോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി റോഡില്‍ വലിയ ഗര്‍ത്തം രൂപപെട്ടു. മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ജലഅതോറിറ്റി ജീവനക്കാര്‍ ജല വിതരണം നിര്‍ത്തി വച്ചാണ് താല്‍ക്കാലിക പരിഹാരം കണ്ടെത്.
ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. പാവറട്ടി ശുദ്ധജല പദ്ധതിയുടെ ഭാഗമായി അക്കിക്കാവ് കുന്നംകുളം, ഗുരുവായൂര്‍ മേഖലകളിലേക്ക് ജലമെത്തിക്കുന്ന 700 എം.എം ഗ്രാവിറ്റി പൈപ്പാണ് പൊട്ടിയത്.
രാവിലെ ജലം പമ്പ് ചെയ്യുന്ന സമയത്തുണ്ടായ തകര്‍ച്ചയില്‍ റോഡില്‍ വലിയ കുഴി രൂപപെടുകയും, റോഡില്‍ മുഴുവന്‍ ജലം നിറഞ്ഞ് വെള്ളക്കെട്ടുണ്ടാവുകയും ചെയ്തു.
പരിസരത്തുള്ള യുവാക്കളുടെ അടിയന്തിര ഇടപെടല്‍ മൂലമാണ് വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരുന്നത്.
700 എം.എം ഗ്രാവിറ്റി ലൈനില്‍ ഈ പരിസരങ്ങളില്‍ നിരന്തരമായി പൈപ്പ് പൊട്ടുന്നുണ്ട്. സംഭവം കരാറുകാരുടെ അനാസ്ഥയാണെന്നും, പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതില്‍ അലംഭാവം കാട്ടുന്നുണ്ടെന്നുമാണ് ആരോപണം.
ഉദ്യോഗസ്ഥരുള്‍പടെയുള്ളവര്‍ തന്നെ രഹസ്യമായി കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും ഇത് മൂലം പ്രവര്‍ത്തിയുടെ ഗുണനിലവാരം തിട്ടപെടുത്താന്‍ സാധിക്കുന്നില്ലെന്നും മുന്‍പ് ആരോപണമുയര്‍ന്നിരുന്നു.
ജല അതോറിറ്റിയിലെ പല ജീവനക്കാരും ഭാര്യമാരുടേയും ബന്ധുക്കളുടെയും പേരില്‍ കരാറെടുത്തുതായും ആരോപണമുണ്ട്. കഴിഞ്ഞമാസം അറ്റകുറ്റപണിക്കിടെ മര്‍ദനമേറ്റ അതോറിറ്റി ജീവനക്കാരന്‍ ഇവിടെ കരാറുകാരന്‍ കൂടിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഇത് സംബന്ധിച്ചുള്ള വിവരം പുറത്താകും എന്ന ഘട്ടത്തിലാണ് ഈ പൊലിസ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."