ഐ.എന്‍.എല്‍ നേതൃത്വം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വിമത വിഭാഗം
കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിനെതിരേ സാമ്പത്തിക തിരിമറി ആരോപണവുമായി വിമത വിഭാഗം രംഗത്ത്. സേട്ട് സാഹിബ് സാംസ്‌കാരികവേദി എന്ന പേരില്‍ രൂപീകരിച്ച സംഘടനയാണ് ആരോപണമുന്നയിച്ചത്. മൂന്നു വര്‍ഷം മുന്‍പ് ശിലാസ്ഥാപനം നടത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇതിനായി കേരളത്തില്‍നിന്ന് പിരിച്ചെടുത്ത 96 ലക്ഷം രൂപ വിനിയോഗിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ആവശ്യത്തിന് ജനങ്ങളില്‍നിന്ന് പിരിച്ച തുകയുടെ കണക്ക് അവതരിപ്പിച്ചിട്ടില്ല. പിരിച്ചെടുത്ത തുക ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ടോ എന്നും വ്യക്തമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിരോധിത സംഘടനകളിലും മറ്റും പ്രവര്‍ത്തിച്ചവരാണ് ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികളില്‍ പലരും. ഇവര്‍ ദേശീയ കമ്മിറ്റിയെ പരസ്യമായി വിമര്‍ശിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചവരാണ്. ഇവര്‍ ഇന്നും സംസ്ഥാന ഭാരവാഹികളായി തുടരുന്നത് ഗൂഢനീക്കത്തിന്റെ ഭാഗമാണ്. സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഉള്‍പ്പെടെയുള്ളവരുടെ അനുസ്മരണം നടത്താന്‍പോലും ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി തയാറാവുന്നില്ല. ദേശീയ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും സാംസ്‌കാരികവേദി ഭാരവാഹികള്‍ ആരോപിച്ചു. അശ്‌റഫ് പുറവൂര്‍, കരീം പുതുപ്പാടി, പി.കെ മൊയ്തുണ്ണി, പി. സാലിം, ഇസ്മായില്‍ ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."