രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം 14ന് ഗുജറാത്തില്‍
അഹമ്മദാബാദ്: ഇന്ത്യന്‍ റെയില്‍വേ വന്‍ കുതിപ്പിന് തയാറെടുക്കുന്നു. വിദേശ രാജ്യങ്ങളില്‍ പ്രായോഗികമാക്കിയ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്‍ സഹായത്തോടെ ഇന്ത്യയിലും നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദിനേയും മുംബൈ നഗരത്തേയും ബന്ധിപ്പിച്ച് സര്‍വിസ് നടത്തും. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിടും. 1.1 ലക്ഷം കോടിയുടെ പദ്ധതിയാണ് ഇത്. പദ്ധതി ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. പണത്തിന്റെ തിരിച്ചടവ് കാലാവധി 50 വര്‍ഷമാണ്.
ടോക്യോവിലെ മുന്‍ ടാറ്റാ എക്‌സിക്യൂട്ടിവ് സഞ്ജീവ് സിന്‍ഹയെ പദ്ധതിയുടെ ഉപദേശകനായി നിയമിച്ചിട്ടുണ്ട്. 2023 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം എട്ട് മണിക്കൂറില്‍നിന്ന് 3.5 മണിക്കൂറായി ചുരുങ്ങും. 750 ഓളം യാത്രക്കാര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ സഞ്ചരിക്കാനാകും.
റെയില്‍വേ ശൃംഖലയുടെയും യാത്രക്കാരുടെ എണ്ണത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പിലാണെങ്കിലും ട്രെയിനുകളുടെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ വളരെയധികം പിന്നിലാണ്.
22 ദശലക്ഷം പേരാണ് ട്രെയിനുകളില്‍ പ്രതിദിനം യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ വളരെ കുറച്ച് ട്രെയിനുകള്‍ മാത്രമാണ് മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്. നിലവിലെ റെയില്‍ സംവിധാനം ആധുനീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."