HOME
DETAILS

ദിനകരപക്ഷത്തിന് തിരിച്ചടി; അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ ഇന്ന്

  
backup
September 12 2017 | 01:09 AM

%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%95%e0%b4%b0%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയനീക്കം നടത്തുന്ന ദിനകരപക്ഷത്തിന് കനത്ത തിരിച്ചടി. അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ വിളിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതാണ് ദിനകരനും അനുയായികള്‍ക്കും തിരിച്ചടിയായത്.
അതേസമയം ജനറല്‍ കൗണ്‍സില്‍ തടയണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ചീഫ് ജസ്റ്റിസിന് ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. ഇതോടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍ നടക്കും. ശശികല പക്ഷത്തെ പ്രമുഖനും ഓമലൂര്‍ എം.എല്‍.എയുമായ വെട്രിവേലാണ് അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് പ്രശ്‌നങ്ങളില്‍ ഇടപെടാനാകില്ലെന്നും ഹരജിക്കാരന്‍ തെരഞ്ഞെടുപ്പു കമ്മിഷനെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കി. ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്കായി കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന് വ്യക്തമാക്കി വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനെതിരേയാണ് വീണ്ടും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ ജനറല്‍ സെക്രട്ടറിക്കുമാത്രമേ അധികാരമുള്ളൂ. ഇതിനെതിരായ നീക്കം നിയമവിരുദ്ധമെന്നായിരുന്നു വെട്രിവേലിന്റെ വാദം. പാര്‍ട്ടിയിലെ ഇരുവിഭാഗം തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിക്കുകയല്ല വേണ്ടത്. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാറിനില്‍ക്കാമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി.
എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ഇന്ന് നടക്കുന്നത്. 21 എം.എല്‍.എ മാര്‍ തന്റെ പക്ഷത്തുണ്ടെന്നാണ് ടി.ടി.വി ദിനകരന്റെ വാദം. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ പങ്കെടുത്തത് എടപ്പാടി പളനിസാമിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നത് പ്രധാനമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ പുറത്താക്കുകയെന്നതിനാണ്. ജനറല്‍ കൗണ്‍സിലില്‍ 1300നും 1400നും ഇടയില്‍ അംഗങ്ങള്‍ പങ്കെടുക്കും. ഇവരില്‍ 85 ശതമാനത്തിന്റെയും പിന്തുണ പളനിസാമി-പനീര്‍ശെല്‍വം പക്ഷത്തിനാണെന്നാണ് അവകാശവാദം.
ജയലളിത അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നേരത്തെ തന്നെ എല്ലാ അംഗങ്ങള്‍ക്കും കത്ത് നല്‍കിയിരുന്നുവെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago