HOME
DETAILS
MAL
മല്‍സ്യത്തൊഴിലാളി സംഗമം ഒക്ടോബര്‍ ഏഴിന് ആലപ്പുഴയില്‍
backup
September 12 2017 | 01:09 AM
കൊച്ചി: സംസ്ഥാനത്തെ മല്‍സ്യമേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരുന്നതിനെതിരേ അരലക്ഷം പേരെ അണിനിരത്തി സംഗമം സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന മല്‍സ്യത്തൊഴിലാളി ഫെഡറേഷന് (സിഐടിയു ) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴിന് ആലപ്പുഴയില്‍ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മല്‍സ്യനയം ബഹുരാഷ്ട്ര കമ്പനികളെ സംരക്ഷിക്കുന്നതിനാണെന്ന ്ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."