HOME
DETAILS
MAL
വിദ്വേഷ പ്രസംഗം; ശശികലക്കെതിരേ കേസെടുത്തു
backup
September 12 2017 | 01:09 AM
കൊച്ചി: മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളുവാനുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രസംഗത്തിനെതിരേ പൊലിസ് കേസെടുത്തു. ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ശശികലക്കെതിരേ വി.ഡി.സതീശനും ഡി.വൈ.എഫ്.ഐയും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. വി.ഡി.സതീശന് എം.എല്‍.എയുടെ പതിനാറടിയന്തരം പറവൂരില്‍ ഞങ്ങള്‍ നടത്തും എന്ന പരാമര്‍ശത്തിന് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി.ബാബുവിനെതിരേയും കേസെടുത്തിട്ടുണ്ട്.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ നേരത്തെ ശശികലക്കെതിരേ കോഴിക്കോട് പൊലിസും കേസെടുത്തിരുന്നു. 2006ല്‍ കോഴിക്കോട് മുതലക്കുളത്ത് ശശികല നടത്തിയ പ്രസംഗത്തിനെതിരേയാണ് കസബ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."