ഡല്‍ഹി സ്റ്റേഡിയം കൈമാറി
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ഫിഫ ലോകകപ്പ് കമ്മിറ്റിക്ക് കൈമാറി. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറിയ സ്റ്റേഡിയം മുഖം മിനുക്കിയാണ് ലോകകപ്പ് ഫുട്ബോളിനായി തയ്യാറെടുത്തിരിക്കുന്നത്. എങ്കിലും അവസാന മിനുക്ക് പണികള്‍ സ്റ്റേഡിയത്തില്‍ ബാക്കിയുണ്ട്. ഗോള്‍ പോസ്റ്റ്, കാമറ പ്ലാറ്റ്ഫോം, ഇരിപ്പിട സൗകര്യങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി തലവന്‍ ഹാവിയര്‍ സെപ്പി വ്യക്തമാക്കി. അതേസമയം പരിശീലന ഗ്രൗണ്ടുകള്‍, ഡ്രസ്സിങ് റൂം തുടങ്ങിയവയെല്ലാം പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഡല്‍ഹി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഒക്ടോബര്‍ ആറിന് ഉദ്ഘാടന ദിവസത്തെ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ ഡല്‍ഹിയിലാണ്. ആദ്യ മത്സരത്തില്‍ കൊളംബിയ- ഘാന പോരാട്ടവും രണ്ടാം മത്സരത്തില്‍ ഇന്ത്യ- അമേരിക്ക പോരാട്ടവും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."